മിണ്ടാപ്രാണിയോട് ക്രൂരത; വീടിന് സമീപം കെട്ടിയിരുന്ന പോത്തിന്റെ വാല്‍ മുറിച്ച്‌ സാമൂഹിക വിരുദ്ധര്‍

തൃശ്ശൂർ: പുന്നയൂർക്കുളം ചമ്മന്നൂരില്‍ മിണ്ടാപ്രാണിയോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത. പറമ്ബില്‍ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാല് അജ്ഞാതർ മുറിച്ചു.ചമ്മന്നൂർ തൈപ്പറമ്ബില്‍ ഷഫീക്കിന്റെ പോത്തിന്റെ വാലാണ് മുറിച്ചത്. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. ഷഫീക്കിന്റെ വീടിനോട് ചേർന്ന പറമ്ബിലാണ് രാത്രി പോത്തിനെ കെട്ടിയിരുന്നത്

രാത്രിയിലെത്തിയ സാമൂഹിക വിരുദ്ധർ പോത്തിനെ കെട്ടിയിരുന്ന കയർ, ചെറിയ ചെറിയ കഷ്ണങ്ങളാക്കുകയും പോത്തിന്റെ വാലിന്റെ ഭാഗം മുറിച്ചുകളയുകയും ചെയ്തു. ഇന്ന് രാവിലെ പോത്തിനെ അഴിച്ചു കെട്ടാൻ നോക്കിയപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. തുടർന്ന് വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി.