അവയവ കടത്ത് കേസ്; കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു, പ്രതി സബിത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങും

കൊച്ചി: അവയവ കടത്ത് കേസിലെ പ്രതി സബിത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ അന്വേഷണ സംഘം ഇന്ന് പൂർത്തിയാക്കും.തുടർന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍
കസ്റ്റഡി അപേക്ഷ നല്‍കും. സബിത് നാസർ ഇരയാക്കിയ പാലക്കാട് സ്വദേശി ഷെമീറിനായുള്ള അന്വേഷണത്തില്‍ ആണ് പോലീസ്. ഇയാളെ കണ്ടെത്തി പരാതിയില്‍ തുടർ നടപടികള്‍ എടുക്കാനാണ് തീരുമാനം. അവയവകടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കള്‍ ആണെന്ന് സബിത് നാസർ പൊലീസിനോട്
സമ്മതിച്ചിരുന്നു. ഇതിനിടെ,സ രാജ്യാന്തര അവയവ മാഫിയ സംഘങ്ങളുമായി പ്രതിക്കുള്ള ബന്ധത്തില്‍ കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങി.