ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 22 ലക്ഷം തട്ടി; എസ്.ഐയും ഇടനിലക്കാരനും അറസ്റ്റില്‍

മലപ്പുറം: ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ എസ്.ഐയും ഇടനിലക്കാരനും അറസ്റ്റിലായി. വളാഞ്ചേരി എസ്.ഐ ബിന്ദുലാലിനെയും ഇടനിലക്കാരനായ വളാഞ്ചേരി സ്വദേശി അസൈനാറിനെയുമാണ് തിരൂർ ഡി.വൈ.എസ്.പി അറസ്റ്റ് ചെയ്തത്.

മാർച്ച്‌ 30ന് പാലക്കാട് കൊപ്പത്തെ നിസാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്വാറിയില്‍നിന്ന് പാറപ്പൊട്ടിക്കുന്നതിനുള്ള വെടിമരുന്നുമായി ക്വാറി ജീവനക്കാരനെ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ ഏജന്റു വഴി ക്വാറി ഉടമയെ സമീപിക്കുകയും 22 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തുമെന്ന് ഭീഷിണിപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ ലഭിച്ച 22 ലക്ഷം രൂപയില്‍ നിന്ന് ഏജന്റായ അസൈനാർ 4 ലക്ഷവും എസ്‌ഐ 10 ലക്ഷവും കൈക്കലാക്കി. കയായിരുന്നു. ബാക്കി തുക രണ്ടാം പ്രതി വളാഞ്ചേരി എസ്.എച്ച്‌.ഒ സുനില്‍ ദാസിന് നല്‍കിന്നൊണ് പറയുന്നത്. ഇയാള്‍ ഒളിവിലാണ്. ഇതു സംബന്ധിച്ച്‌ മലപ്പുറം എസ്പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബിന്ദുലാലും അസൈനാറും പിടിയിലായത്.

ഇതുസംബന്ധിച്ച്‌ അന്വേഷണ റിപ്പോർട്ട് മലപ്പുറം എസ്.പി ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പു തല നടപടി കൂടാതെ ക്രിമിനല്‍ നടപടിയുമുണ്ടാകും. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സി. ബാബുവിനാണ് കേസിന്റെ തുടരന്വേഷണ ചുമതല.