സ്കൂട്ടറില്‍ സഞ്ചരിച്ച യുവതി ലോറി തട്ടി മരിച്ച സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് എലത്തൂരില്‍ സ്കൂട്ടറില്‍ ഭർത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന പൊയില്‍ക്കാവ് സ്വദേശി ഷില്‍ജ ലോറി തട്ടി മരിച്ച സംഭവത്തില്‍ ഡ്രൈവർ അറസ്റ്റില്‍.മലപ്പുറം താനൂർ സ്വദേശി കോയയാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ഹോണ്‍ മുഴക്കി അമിതവേഗത്തില്‍ മറ്റു വാഹനങ്ങളെ മറികടന്നു പോകുന്ന ലോറിയുടെ ചിത്രമാണ് നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞത്.

തെറ്റായ ദിശയിലാണ് ലോറി സഞ്ചരിച്ചതെന്നും ഇതില്‍ നിന്നും വ്യക്തമായി. അപകടം ഉണ്ടായത് അറിഞ്ഞില്ലെന്നാണ് ഡ്രൈവറുടെ മൊഴി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. പൊലീസും ആംബുലൻസും എത്താൻ വൈകുന്നേരം നാട്ടുകാർ സംഭവ സമയത്ത് റോഡ് ഉപരോധിച്ചിരുന്നു.