ദില്ലി: നരേന്ദ്ര മോദിയുടെ മോദിയുടെ തീരുമാനം അനുസരിക്കുന്നുവെന്ന് സുരേഷ് ഗോപി. വകുപ്പിനെ കുറിച്ച് ഇപ്പോഴും ഒന്നും അറിയില്ലെന്ന് സുരേഷ് ഗോപി ദില്ലിയില്‍ പറഞ്ഞു.എന്നോട് എത്തിയെ പറ്റൂ എന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. ജോർജ് കുര്യൻ മന്ത്രി ആകുന്നതിനെ കുറിച്ചും അറിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ ജനങ്ങളെ കാല്‍ തൊട്ട് വന്ദിച്ച് മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യപ്രതിജ്ഞക്കായി കുടുംബ സമേതമാണ് സുരേഷ് ഗോപി ദില്ലിയില്‍ എത്തിയത്.
ഇന്ന് വൈകിട്ട് 7.15 നാണ് മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ തുടങ്ങുക. രണ്ടാം മോദി സർക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ. രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയല്‍ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരാകും. ബിജെപിയില്‍ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളില്‍ നിന്ന് 12 പേരും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ടി ഡി പിക്ക് 2 ക്യാബിനറ്റ് പദവികളാണ് നല്‍കിയിരിക്കുന്നത്.
ബിജെപി പട്ടികയില്‍ 36 മന്ത്രിമാര്‍
രാജ്‌നാഥ് സിങ്
നിതില്‍ ഗഡ്‌കരി
അമിത് ഷാ
നിര്‍മല സീതാരാമൻ
അശ്വിനി വൈഷ്‌ണവ്
പിയൂഷ് ഗോയല്‍
മൻസുഖ് മാണ്ഡവ്യ
അര്‍ജുൻ മേഖ്‌വാള്‍
ശിവ്‌രാജ് സിങ് ചൗഹാൻ
സുരേഷ് ഗോപി
മനോഹര്‍ ഖട്ടര്‍
സര്‍വാനന്ദ സോനോവാള്‍
കിരണ്‍ റിജിജു
റാവു ഇന്ദര്‍ജീത്
ജിതേന്ദ്ര സിങ്
കമല്‍ജീത് ഷെറാവത്ത്
രക്ഷ ഖദ്സെ
ജി കിഷൻ റെഡ്ഡി
ഹര്‍ദീപ് പുരി
ഗിരിരാജ് സിങ്
നിത്യാനന്ദ റായ്
ബണ്ടി സഞ്ജയ് കുമാര്‍
പങ്കജ് ചൗധരി
ബിഎല്‍ വര്‍മ
അന്നപൂര്‍ണ ദേവി
രവ്‌നീത് സിങ് ബിട്ടു
ശോഭ കരന്തലജെ
ഹര്‍ഷ് മല്‍ഹോത്ര
ജിതിൻ പ്രസാദ
ഭഗീരത് ചൗധരി
സിആര്‍ പാട്ടീല്‍
അജയ് തംത
ധര്‍മേന്ദ്ര പ്രധാൻ
ഗജേന്ദ്ര സിങ് ഷെഖാവത്ത്
ജ്യോതിരാദിത്യ സിന്ധ്യ
എൻഡിഎയിലെ സഖ്യകക്ഷി മന്ത്രിമാര്‍
റാംമോഹൻ നായിഡു
ചന്ദ്രശേഖര്‍ പെമ്മസാനി
ലല്ലൻ സിങ്
രാം നാഥ് താക്കൂര്‍
ജയന്ത് ചൗധരി
ചിരാഗ് പാസ്വാൻ
എച്ച് ഡി കുമാരസ്വാമി
പ്രതാപ് റാവു ജാഥവ്
ജിതിൻ റാം മാഞ്ചി
ചന്ദ്ര പ്രകാശ് ചൗധരി
രാംദാസ് അത്താവലെ
അനുപ്രിയ പട്ടേല്‍