ചൂണ്ടയിടാൻ പോയ കുട്ടികള്‍ കുളത്തില്‍ വീണ് മരിച്ചു

കോട്ടയം: കോട്ടയം തൃക്കൊടിത്താനത്ത് ചൂണ്ടയിടാൻ പോയ രണ്ട് കുട്ടികള്‍ കുളത്തില്‍ വീണു മരിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവ്, പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് എന്നിവരാണ് മരിച്ചത്.മാടപ്പള്ളി പൻപുഴ സ്വദേശികളാണിവർ. ചെമ്ബുംപുറത്ത് പാറക്കുളത്തില്‍ വീണായിരുന്നു അപകടം ഉണ്ടായത്. മൃതദേഹങ്ങള്‍ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.