Main Banner

പെരുന്നാള്‍ ദിനത്തില്‍ പൊള്ളി യുഎഇ; രാജ്യത്ത് രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില

അബുദാബി: ബലിപെരുന്നാള്‍ ദിനത്തില്‍ യുഎഇയില്‍ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില. 49.4 ഡിഗ്രി സെല്‍ഷ്യസാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്.ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്‍റെ കണക്കനുസരിച്ച്‌ രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് അല്‍ ഐനിലെ സ്വീഹാനിലാണ്. ഉച്ചയ്ക്ക് 2.45ന് താപനില 49.4 ഡിഗ്രി സെല്‍ഷ്യസിലെത്തി. രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ മഴയും ലഭിച്ചു. വേനല്‍ക്കാല കാലാവസ്ഥ ആരംഭിക്കുന്നതിനാല്‍ യുഎഇയില്‍ കൂടുതല്‍ മഴ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.

1 st paragraph

ദുബൈയില്‍ വെയര്‍ഹൗസില്‍ തീപിടിത്തം

ദുബൈ: ദുബൈയിലെ അല്‍ഖൂസ് ഇൻഡസ്ട്രിയല്‍ ഏരിയ 2ല്‍ തീപിടിത്തം. പെരുന്നാള്‍ ദിനമായ ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം ഉണ്ടായത്. ആളപായമില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു.

2nd paragraph

സംഭവസ്ഥലത്ത് നിന്ന് കറുത്ത പുക ഉയർന്നിരുന്നു. ദുബൈ പൊലീസും അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.