Main Banner

ട്രെയിൻ കയറി നിലമ്ബൂരിലെത്തി, കാത്തിരുന്ന് രാത്രിയോടെ ക്ഷേത്രത്തിലെത്തി, ഭണ്ഡാരം കുത്തിപ്പൊളിച്ചു; അറസ്റ്റ്

മലപ്പുറം : നിലമ്ബൂർ മുമ്മുള്ളി കുട്ടിച്ചാത്തൻ കാവില്‍ ക്ഷേത്ര ഭണ്ഡാരം പൊളിച്ച്‌ മോഷണം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.വഴിക്കടവ് കമ്ബളക്കല്ല് സ്വദേശി സൈനുല്‍ ആബിദിനെയാണ് അറസ്റ്റ് ചെയ്തത്. മുമ്ബ് ഇതേ ക്ഷേത്രത്തില്‍ തന്നെ മോഷണം നടത്തിയ ആളാണ് സൈനുല്‍ ആബിദ്.

1 st paragraph

കഴിഞ്ഞ 28ന് രാത്രിയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. ട്രെയിൻ മാർഗ്ഗം നിലമ്ബൂരില്‍ എത്തിയ പ്രതി രാത്രിയോടെ ക്ഷേത്രത്തിലെത്തി ക്ഷേത്ര ഭണ്ഡാരങ്ങളും ഓഫീസ് റൂമും സ്റ്റോർ റൂമും കുത്തി പൊളിച്ച്‌ മോഷണം നടത്തുകയായിരുന്നു. മോഷണ സ്വഭാവം പരിശോധിച്ച പൊലീസ് മുമ്ബ് ഇതേ ക്ഷേത്രത്തില്‍ മോഷണം നടത്തിയ സൈനുല്‍ ആബിദിനെ സംശയത്തെ തുടര്‍ന്ന് പിടികൂടി ചോദ്യം ചെയ്തു. ഇതോടെ പ്രതി കുറ്റം സമ്മതിച്ചു.

ഇരുപത്തിയഞ്ചോളം മോഷണ കേസുകളില്‍ പ്രതിയാണ് സൈനുല്‍ ആബിദ്. എടക്കര ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ ജയിലായിരുന്ന പ്രതി രണ്ടു മാസം മുമ്ബാണ് ജാമ്യത്തിലിറങ്ങിയത്. ലഹരി വസ്തുക്കള്‍ വാങ്ങുന്നതിനാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയെ ക്ഷേത്രത്തിലെത്തിച്ച്‌ പൊലീസ് തെളിവെടുത്തു.

2nd paragraph