ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ ഷൊര്‍ണൂരില്‍ പിടിയില്‍

പാലക്കാട്: ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍. മുംബൈ സ്വദേശി സുഹൈല്‍ ഇഖ്ബാല്‍ ചൗധരിയെയാണ് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.കഴിഞ്ഞ മെയ് 12 ന് ദുബൈയില്‍ വെച്ചാണ് സംഭവം നടന്നത്. സുഹൈല്‍ ഇഖ്ബാലും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചെന്നാണ് കേസ്. സംഭവ ശേഷം തിരികെ കുളപ്പുള്ളിയിലെത്തിയ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കുളപ്പുള്ളിയിലാണ് യുവതി താമസിക്കുന്നത്.