വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ മോഷ്ടിച്ചു, ആലപ്പുഴയില്‍ മൂന്ന് പേര്‍ പിടിയില്‍

ആലപ്പുഴ: അർത്തുങ്കല്‍ സ്വദേശിയുടെ വീട്ടില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചവര്‍ പിടിയില്‍. ചേന്നത്തറവീട് ആഷ്വവിന്റെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതികളാണ് പിടിയില്‍.മാവേലിക്കര കുറുത്തിക്കാട് ഷൈജു ഭവനത്തില്‍ ആഷിഷ് (22), ചേർത്തല തെക്ക് പഞ്ചായത്ത് അറയ്ക്കല്‍ വീട്ടില്‍ അശ്വിൻ (18), ചേർത്തല തെക്ക് പഞ്ചായത്ത് വാലേചിറയില്‍ ശ്രീകുട്ടൻ (18) എന്നിവരാണ് അര്‍ത്തുങ്കല്‍ പൊലീസിന്റെ പിടിയിലായത്.

അർത്തുങ്കല്‍ എസ്‌എച്ച്‌ഒ പിജി മധു, സീനിയർ സി പി ഒ മാരായ ബൈജു കെ ആർ, സേവ്യർ കെ ജെ, ഗിരീഷ്, പ്രവീഷ്, അനൂപ്, ജിതിൻ, അരുണ്‍ എന്നിവർ അടങ്ങുന്ന പ്രത്യേക സംഘം ചേർത്തലയിലും മാവേലിക്കരയില്‍ നിന്നുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത്. ചേർത്തല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.