ഫാക്ടറിയില്‍ റെയ്ഡ്; പരിശോധന നടത്തിയപ്പോള്‍ പിടികൂടിയത് വന്‍ തോതിലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍

മസ്കറ്റ്: ഒമാനില്‍ പ്രവാസികള്‍ നടത്തുന്ന അനധികൃത ഫാക്ടറിയില്‍ നിന്ന് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.കസ്റ്റംസ് ജനറല്‍ വിഭാഗം നടത്തിയ റെയ്ഡിലാണ് വന്‍തോതിലുള്ള ച്യൂയിങ് രൂപത്തിലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട പ്രതികളെയും പിടികൂടി. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.