ഫുട്ബാള്‍ അക്കാദമിയിലേക്ക് സെലക്ഷന്‍
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ താനൂരില്‍ ആരംഭിക്കുന്ന ഫുട്‌ബോള്‍ അക്കാദമിയിലേക്ക് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നു. ആഗസ്റ്റ് 10 ന് താനൂര്‍ ഉണ്ണ്യാല്‍ ഫിഷറീസ് സ്റ്റേഡിയത്തില്‍ വെച്ച് സെലക്ഷന്‍ നടത്തും. 2011, 2012, 2013, 2014 വര്‍ഷത്തില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്ക് സെലക്ഷനില്‍ പങ്കെടുക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി രക്ഷിതാക്കളോടൊപ്പം ഫുട്‌ബോള്‍ കിറ്റ് സഹിതം അന്നേ ദിവസം രാവിലെ എട്ടിന് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.