Fincat

മദ്യപിച്ച്‌ തമ്മിലടി, പൊലീസില്‍ അറിയിച്ചതോടെ പക; അതിഥി തൊഴിലാളികള്‍ വീട്ടമ്മയെ ആക്രമിച്ചു, വസ്ത്രം വലിച്ച്‌ കീറി

അമ്ബലപ്പുഴ: ആലപ്പുഴയില്‍ അയല്‍വാസികളായ അതിഥി തൊഴിലാളികള്‍ വീടു കയറി ആക്രമിച്ചു. വീട്ടമ്മക്ക് പരിക്ക്. അമ്ബലപ്പുഴ വടക്ക് പഞ്ചാത്ത് 11-ാം വാർഡ് കാക്കാഴം ലക്ഷ്മി നിവാസില്‍ വിശ്വ ലക്ഷ്മി (57) ക്കാണ് പരിക്കേറ്റത്.കഴിഞ്ഞ രാത്രി 10.30 ഓടെയായിരുന്നു സംഭവം. 15 ഓളം ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികളാണ് വിശ്വലക്ഷ്മിയുടെ വീടിന് വടക്കു ഭാഗത്തായി താമസിക്കുന്നത്. ഇവർ തമ്മില്‍ പലപ്പോഴും മദ്യപിച്ച്‌ വഴക്കുണ്ടാക്കുന്നതും പതിവാണ്.

1 st paragraph

കഴിഞ്ഞ രാത്രിയിലും അതിഥി തൊഴിലാളികള്‍ തമ്മില്‍ വഴക്കുണ്ടാക്കുകയും ചെയ്തു. ഇത് ശല്യമായതോടെ വിശ്വലക്ഷ്മി വിവരം പഞ്ചായത്തംഗം ലേഖാമോള്‍ സനിലിനെ അറിയിച്ചു. വിവരം പൊലീസില്‍ അറിയിക്കാൻ പഞ്ചായത്തംഗം നിർദേശിച്ചു. ഇതറിഞ്ഞ അഞ്ചോളം അതിഥി തൊഴിലാളികള്‍ വിശ്വക്ഷ്മിയുടെ വീട്ടിലേക്ക് അതിക്രമിച്ച്‌ കടന്ന് ഗേറ്റ് ചവിട്ടിത്തുറന്നെത്തി ആക്രമിക്കുകയായിരുന്നു. ആക്രമികള്‍ വിശ്വലക്ഷ്മിയുടെ വസ്ത്രം വലിച്ചു കീറുകയും കഴുത്തിലും പുറത്തും മർദിക്കുകയും ചെയ്തു.

നാട്ടുകാർ ഓടിയെത്തിയതോയെടാണ് പ്രതികള്‍ സ്ഥലം വിട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അമ്ബലപ്പുഴ പൊലീസ് പ്രതികളായ അഞ്ച് അന്യസംസ്ഥാന തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തു. കഴുത്തിന് സാരമായി പരിക്കേറ്റ വിശ്വലക്ഷ്മിയെ പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനക്കു ശേഷം പിന്നീട് ഡിസ്ചാർജ് ചെയ്തു.

2nd paragraph