യോഗ്യത 10, പ്ലസ് ടു, ബിരുദം…; ഈ അവസരം പാഴാക്കല്ലേ, 70ല്‍ പരം തൊഴില്‍ദായകരുണ്ട്, തൊഴില്‍ മേളയുടെ വിവരങ്ങള്‍ ഇതാ

തിരുവനന്തപുരം: സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയോട് അനുബന്ധിച്ച്‌ എംപ്ലോയ്മെന്റ് വകുപ്പ് വഴുതക്കാട് ഗവ വിമൻസ് കോളേജില്‍ സെപ്റ്റംബർ ഏഴിന് നിയുക്തി 2024 മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴില്‍ദായകര്‍ക്കും ഉദ്യോഗാർഥികള്‍ക്കുമാണ് പങ്കെടുക്കാനാവുക.

തൊഴില്‍ മേളയില്‍ ഐ ടി ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈല്‍, പാരാമെഡിക്കല്‍, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ 70 ല്‍ പരം പ്രമുഖ തൊഴില്‍ദായകർ പങ്കെടുക്കും. 10, +2, ബിരുദം, ഐടിഐ, ഡിപ്ലോമ, ബി ടെക് പാരാമെഡിക്കല്‍, ട്രാവല്‍ ആൻഡ് ടൂറിസം യോഗ്യത ഉള്ളവർക്ക് അവസരം. www.jobfest.kerala.gov.in വഴി തൊഴില്‍ദായകർക്കു ഓഗസ്റ്റ് 10 മുതലും ഉദ്യോഗാർഥികള്‍ക്ക് 16 മുതലും രജിസ്റ്റർ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8921916220, 8304057735, 7012212473.