അനധികൃത മദ്യവില്‍പന; ഒരാള്‍ പിടിയില്‍

ഹരിപ്പാട്: എക്സൈസ് സംഘം കണ്ടല്ലൂർ വേലഞ്ചിറ ഭാഗത്ത് നടത്തിയ പരിശോധനയില്‍ അനധികൃതമായി മദ്യവില്‍പന നടത്തിവന്നയാളെ പിടികൂടി.പുതിയവിള കുന്നുപറമ്ബില്‍ അനില്‍കുമാറിനെ (ടച്ച്‌ അനി) യാണ് കായംകുളം എക്സൈസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം സി ബിനുവിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. പ്രതി മുൻപും അബ്കാരി കേസില്‍ പ്രതിയായിട്ടുണ്ട്. സിവില്‍ എക്സൈസ് ഓഫീസർമാരായ എം പ്രവീണ്‍, വി ആർ വികാസ്, ജി ദീപു, എച്ച്‌ വിഷ്ണു, പ്രഭു, വനിതാ സിവില്‍ എക്സൈസ് ഓഫീസർ സവിതാ രാജൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.