ജില്ല ആശുപത്രിയില്‍ വൃദ്ധയോട് ക്രൂരത; കാലില്‍ പുഴുവരിക്കുന്ന മുറിവ് ഭേദമാകാതെ വീട്ടിലേക്കയച്ചു

മലപ്പുറം: നിലമ്ബൂർ ജില്ലാ ആശുപത്രിയില്‍ ആരുമില്ലാത്ത വൃദ്ധയോട് ആശുപത്രി അധികൃതരുടെ ക്രൂരത. പരിചരിക്കാൻ ആരുമില്ലാതെ ഒറ്റക്ക് താമസിക്കുന്ന വൃദ്ധയെ രോഗം ഭേദമാകാതെ വീട്ടിലേക്ക് അയച്ചു.കാലില്‍ പുഴുവരിച്ച നിലയില്‍ ഗുരുതരാവസ്ഥയില്‍ വീട്ടില്‍ കണ്ടെത്തിയ വൃദ്ധയെ നാട്ടുകാർ വീണ്ടും ആശുപത്രിയിലാക്കി. കരുളായി നിലംപതിയിലെ പ്രേമലീലയെന്ന അറുപത്തിയെട്ടുകാരിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. എന്നാല്‍ പ്രേമലീല ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇവരെ വീട്ടിലേക്ക് അയച്ചതെന്നാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.