Sign in

Welcome, Login to your account.

Forget password?
Sign in

Recover your password.

A password will be e-mailed to you.

  • Wednesday, May 21, 2025

Cityscan Kerala Cityscan Kerala - Just another WordPress site

  • Home
  • News
    • kerala
    • India
    • World
    • Politics
    • Crime
    • Obituary
    • Tech
    • Environment
  • gulf
  • business
    • market live
    • Banking
  • sports
    • Football
    • Cricket
    • Games
    • World Cup
  • health
    • Fitness
    • Beauty tips
    • Lifestyle
  • entertainment
    • Movies
    • Fashion
    • Festivals
    • Celebrities
  • cities
    • Local News
    • Town Round
    • malappuram
    • city info
  • Education
  • videos
Cityscan Kerala
  • Home
  • News
  • Crime
  • വര്‍ക്ക്ഷോപ്പിന്റെ മറവില്‍ അനധികൃത പെട്രോള്‍ പമ്ബുപോലെ ഇന്ധന വിതരണം; 150 ലിറ്റ‍ര്‍ ഇന്ധനം പിടികൂടി, ഉടമ അറസ്റ്റില്‍
CrimekeralaNews

വര്‍ക്ക്ഷോപ്പിന്റെ മറവില്‍ അനധികൃത പെട്രോള്‍ പമ്ബുപോലെ ഇന്ധന വിതരണം; 150 ലിറ്റ‍ര്‍ ഇന്ധനം പിടികൂടി, ഉടമ അറസ്റ്റില്‍

Last updated Aug 25, 2024
Share

പാലക്കാട്: ഗുണ്ടാ മാഫിയാ സംഘങ്ങളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ ആഗിന്റെ ഭാഗമായി പാലക്കാട്‌ ജില്ലയിലും വ്യാപക പരിശോധന.പട്ടാമ്ബിയില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വൻ പെട്രോള്‍ ശേഖരവും കഞ്ചാവും പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന് ലഭിച്ച രഹസ്യ വിവരം പ്രകാരം പട്ടാമ്ബി എസ്. ഐ മണികണ്ഠന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 150 ലിറ്ററോളം അനധികൃത പെട്രോള്‍ ശേഖരം കണ്ടെത്തിയത്.

വർക്ക്‌ ഷോപ്പിന്റെ മറവില്‍ കരിഞ്ചന്തയില്‍ വില്പന നടത്തുന്നതിന് വേണ്ടിയാണ് പെട്രോള്‍ സംഭരിച്ച്‌ വെച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. വർക്ക്‌ ഷോപ്പ് ഉടമയായ മുഹമ്മദ്‌ ഷാക്കിറിനെ പോലീസ് അറസ്റ്റ് ചെയ്തു. സമാന്തര പെട്രോള്‍ പമ്ബ് പോലെയാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും ഇയാള്‍ക്ക് പെട്രോള്‍ നല്‍കുന്ന പമ്ബുകള്‍ക്കെതിരെ വരും ദിവസങ്ങള്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ഷൊർണൂർ ഡിവൈഎസ്‍പി ആർ മനോജ്‌ കുമാർ, പട്ടാമ്ബി പോലീസ് ഇൻസ്‌പെക്ടർ പി. കെ പത്മരാജൻ, എസ്.ഐ മണികണ്ഠൻ. കെ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്.

പൊലീസ് സംഘം വെള്ളിയാഴ്ച രാത്രി പട്ടാമ്ബി നമ്ബ്രം റോഡില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് കിലോയോളം കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തിരുന്നു. ഈ സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്യുകയും കണ്ടെടുത്ത കഞ്ചാവ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരുന്നുന്നുണ്ട്. പട്ടാമ്ബി മേഖലയില്‍ വില്പനക്കായി കൊണ്ടുവന്നതെന്ന് സംശയിക്കുന്ന കഞ്ചാവ് ഉപേക്ഷിച്ച്‌ കടന്നുക‌ള‌ഞ്ഞതാണെന്നാണ് അനുമാനം. ഇത് കൊണ്ടുവന്നവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Dispensing fuel like an illegal petrol pump under the guise of a workshop; 150 liters of fuel seizedowner arrested
Share FacebookTwitterGoogle+ReddItWhatsAppPinterestEmail

Prev Post

വര്‍ക്ക്ഷോപ്പിന്റെ മറവില്‍ അനധികൃത പെട്രോള്‍ പമ്ബുപോലെ ഇന്ധന വിതരണം; 150 ലിറ്റ‍ര്‍ ഇന്ധനം പിടികൂടി, ഉടമ അറസ്റ്റില്‍

Next Post

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം ട്രാവല്‍ ഏജൻസി പൂട്ടി നടത്തിപ്പുകാര്‍ മുങ്ങി; ഒരാള്‍ പിടിയില്‍

You might also like More from author
malappuram

തെങ്ങില്‍ കയറിയ ഗൃഹനാഥന് ദേഹാസ്വാസ്ഥ്യം; ഫയര്‍ഫോഴ്സെത്തി താഴെയിറക്കിയെങ്കിലും ജീവൻ…

Education

സംസ്ഥാനത്ത് സ്കൂളുകള്‍ ജൂണ്‍ 2ന് തുറക്കും; രണ്ടാഴ്ചത്തെ ടൈം ടേബിളില്‍ സമഗ്ര ഗുണമേന്മ…

Environment

അതിതീവ്ര മഴ പെയ്തിട്ടും രക്ഷയില്ല, കേരളത്തില്‍ 14 ഇടത്ത് അള്‍ട്രാ വയലറ്റ് സൂചിക…

market live

Gold Rate Today: കൂതിച്ചുചാടി സ്വര്‍ണവില, വീണ്ടും 71,000 ത്തിന് മുകളില്‍; ആശങ്കയോടെ…

Prev Next
Recent Posts
  • തെങ്ങില്‍ കയറിയ ഗൃഹനാഥന് ദേഹാസ്വാസ്ഥ്യം; ഫയര്‍ഫോഴ്സെത്തി താഴെയിറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
  • സംസ്ഥാനത്ത് സ്കൂളുകള്‍ ജൂണ്‍ 2ന് തുറക്കും; രണ്ടാഴ്ചത്തെ ടൈം ടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന് 1 മണിക്കൂര്‍
  • അതിതീവ്ര മഴ പെയ്തിട്ടും രക്ഷയില്ല, കേരളത്തില്‍ 14 ഇടത്ത് അള്‍ട്രാ വയലറ്റ് സൂചിക ഉയര്‍ന്ന നിലയില്‍ തന്നെ! ജാഗ്രത
  • Gold Rate Today: കൂതിച്ചുചാടി സ്വര്‍ണവില, വീണ്ടും 71,000 ത്തിന് മുകളില്‍; ആശങ്കയോടെ ഉപഭോക്താക്കള്‍
  • 100ലേറെ അവസരങ്ങള്‍; തിരുവല്ലയില്‍ സൗജന്യ തൊഴില്‍മേള 24ന്
  • Privacy Policy
  • Terms and Conditions
  • Disclaimer
  • Contact Us
© 2025 - Cityscan Kerala. All Rights Reserved.
You cannot print contents of this website.