സ്ത്രീധന പീഡന കേസില്‍ യുവാവിന് തടവ് ശിക്ഷ
മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരിയില്‍ സ്ത്രീധന പീഡന കേസില്‍ യുവാവിന് തടവ് ശിക്ഷ. വളാഞ്ചേരി സ്വദേശി മണികണ്ഠനെയാണ് തിരൂർ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ആറ് മാസം തടവിന് ശിക്ഷിച്ചത്.2021 ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. വിവാഹത്തിന് പിന്നാലെ ബിസിനസ്സിന് കൂടുതല്‍ പണം ആവശ്യപ്പെട്ട് മണികണ്ഠൻ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നായിരുന്നു തിരുന്നാവായ സ്വാദേശിനിയായ യുവതിയുടെ പരാതി. തിരുന്നാവയയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയും മണികണ്ഠൻ മർദിച്ചിരുന്നു. യുവതി നാല് മാസം ഗർഭിണിയായിരിക്കെയായിരുന്നു മർദ്ദനം. ഇതോടെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.
ഭർത്താവിന്റെ നിരന്തരമായ ഉപദ്രവത്തെ തുടർന്നുള്ള മനോവിഷമത്തില്‍ യുവതി ആത്മഹത്യക്കും ശ്രമിച്ചിരുന്നു. വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള യുവതിയുടെ ഹർജി കുടുംബ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് മണികണ്ഠനെ കോടതി ശിക്ഷിച്ചത്.