മലയാളിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

മുംബൈ: മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ മലയാളിയെ വെട്ടിക്കൊലപ്പെടുത്തി. കൊല്ലം സ്വദേശിയായ ഗിരീഷ് പിള്ള (50) എന്നയാളാണ് കൊല്ലപ്പെട്ടത്.കോലാപൂരിലെ ടയർ കടയില്‍ വെട്ടേറ്റ നിലയില്‍ ഗിരീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിലെ പ്രതികളെക്കുറിച്ച്‌ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തിവരികയാണ്.