Fincat

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു; 16 കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലം ചടയമംഗലത്ത് 16 കാരിയെ പീഡിപ്പിച്ച കേസില്‍ 22 കാരൻ അറസ്റ്റില്‍. കായംകുളം കീരിക്കാട് സ്വദേശി വിനോയ് ആണ് ചടയമംഗലം പൊലീസിന്റെ പിടിയിലായത്.ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പ്രതി പീഡിപ്പിക്കുകയായിരുന്നു.

1 st paragraph

രണ്ടുമാസം മുൻപാണ് പതിനാറുകാരിയെ വിനോയ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുന്നത്. നിരന്തരമുള്ള ചാറ്റിലൂടെ പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മ വിവരം സ്കൂളില്‍ അറിയിച്ചു. സ്കൂള്‍ അധികൃതർ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി. ഇതിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് ചടയമംഗലം പൊലീസിന് പരാതി നല്‍കി. പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. പിന്നാലെ കായംകുളത്തെ വീട്ടില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തത്.