കൊച്ചി/ ആലപ്പുഴ: കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ മാസം ഏഴാം തിയ്യതിയാണ് 73 വയസുകാരിയായ സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസില്‍ പരാതി ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സുഭദ്ര കലവൂർ എത്തിയതായി കണ്ടെത്തി.
ആലപ്പുഴ കലവൂരില്‍ പൊലീസ് പരിശോധന നടത്തുകയാണ്. കടവന്ത്ര സ്വദേശിനിയായ സുഭദ്രയെ കഴിഞ്ഞ നാലാം തീയതിയാണ് കാണാതായത്. ഏഴാം തീയതിയാണ് സുഭദ്രയുടെ മകൻ കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ സുഭദ്ര ആലപ്പുഴ കാട്ടൂർ കോർത്തശ്ശേരിയില്‍ എത്തിയ വിവരം ലഭിച്ചു. സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് സംശയം. സ്ഥലത്ത് കുഴി എടുത്ത് പരിശോധന നടത്തുകയാണ് പൊലീസ്.