കൊച്ചി: ടീൻ ഇന്ത്യ ഗ്ലാം വേള്‍ഡിന്റെ ആദ്യ സുന്ദരിപ്പട്ടം സ്വന്തമാക്കി സെന്റ് തെരേസാസ് സ്കൂള്‍ വിദ്യാർത്ഥിനി.ഇന്ത്യയൊട്ടാകെ ഉള്ള മത്സരാർത്ഥികളില്‍ നിന്നുമാണ് എറണാകുളം മുളവുകാട് സ്വദേശിനി ഇഷാനി ലൈജു വിജയിയായത്. ടീൻ ഇന്ത്യ ഗ്ലാം വേള്‍ഡിന്റെ ആദ്യ വിജയിയാണ് സെന്റ് തെരേസാസ് സ്കൂള്‍ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ഇഷാനി.
എറണാകുളം മുളവുകാട് സ്വദേശി ലൈജു ബാഹുലേയന്റെയും ടെല്‍മ ലൈജുവിന്റെയും മകളാണ് ഇഷാനി ലൈജു. കേരളത്തിന് അകത്തും പുറത്തും ആയി നടന്ന സൗന്ദര്യ മത്സരങ്ങളില്‍ നിരവധി വിജയം കരസ്ഥമാക്കിയിട്ടുണ്ട് ഇഷാനി. പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ അജിത് പെഗാസസ് ഷോ ഡയറക്ടർ ആയ ടീൻ ഇന്ത്യ ഗ്ലാം വേള്‍ഡിന്റെ കിരീടധാരണ ചടങ്ങ് നടന്നത് കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലില്‍ ആയിരുന്നു.
ബിസിനസ്, സിനിമ മേഖലകളില്‍ നിന്നും നിരവധി വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. നിരവധി രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ടീം ഗ്ലാം വേള്‍ഡ് ബ്യൂട്ടി പേജന്റ് ഷോയുടെ ഇന്ത്യയില്‍ നിന്നുള്ള വിജയിയാണ് ഇഷാനി. ഇന്ത്യ, ശ്രീലങ്ക, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ മത്സരങ്ങള്‍ നിലവില്‍ കഴിഞ്ഞിട്ടുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിജയികള്‍ കൂടി മത്സരിക്കുന്ന ഗ്രാൻഡ് ഫിനാലെ ഈ വരുന്ന നവംബറില്‍ കൊച്ചിയിലാണ്.