ട്രെയിനില്‍ 14കാരനെ പീഡിപ്പിക്കാൻ ശ്രമം; 53കാരനെ അറസ്റ്റ് ചെയ്ത് ഷൊര്‍ണൂര്‍ പൊലീസ്; പോക്സോ കേസില്‍ റിമാന്‍ഡില്‍

പാലക്കാട്: ട്രെയിൻ യാത്രക്കിടെ 14 കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ 53 കാരൻ അറസ്റ്റില്‍. വല്ലപ്പുഴ സ്വദേശി ഉമ്മറിനെയാണ് ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഷൊർണൂർ നിലമ്ബൂർ പാസഞ്ചർ ട്രെയിനില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. നിലമ്ബൂരില്‍ നിന്നും വന്ന ട്രെയിൻ ഷൊർണൂർ റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്ബോഴായിരുന്നു സംഭവം. പീഡന ശ്രമത്തിനിടെ 14 കാരൻ പേടിച്ച്‌ ട്രെയിൻ നിർത്തിയ ഉടൻ ഇറങ്ങി പ്ലാറ്റ്ഫോമിലേക്ക് ചാടി.

ഇതുകണ്ട മറ്റുയാത്രക്കാരും കൂടെയുണ്ടായിരുന്ന രക്ഷിതാക്കളും കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടർന്ന് രക്ഷിതാക്കളുടെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കുകയും യാത്രക്കാരുടെ സഹായത്തോടെ പിടികൂടിയ പ്രതി ഉമ്മറിനെ പൊലീസിന് കൈമാറുകയായിരുന്നു. ട്രെയിനിന്റെ വാതില്‍പടിയില്‍ നിന്നായിരുന്നു പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി. പട്ടാമ്ബി പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.