
കൊച്ചി: ആലുവയില്‍ 82 വയസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ അശോകപുരം നന്ദനം വീട്ടില്‍ സരസ്വതിയാണ് മരിച്ചത്.
സർക്കാർ ഹോമിയോ ഡോക്ടറായ മകള്‍ക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. മകള്‍ ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
