ന്യൂനമര്‍ദ്ദം; നാളെ മുതല്‍ ഒമാനില്‍ മഴയ്ക്ക് സാധ്യത, കാലാവസ്ഥ മുന്നറിയിപ്പ്

മസ്കറ്റ്: ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി ഒമാനില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യത പ്രതീക്ഷിക്കുന്നു. ഞായറാഴ്ച മുതല്‍ അടുത്ത ചൊവ്വാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്.അല്‍ ഹജര്‍ പര്‍വ്വത നിരകളിലും ദോഫാർ ഗവർണറേറ്റിലെ തീരപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും വ്യത്യസ്ത തീവ്രതയിലുള്ള മഴ പ്രതീക്ഷിക്കുന്നു. ചില സമയത്ത് ഇടിയും ഉണ്ടാകും. 10-30 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഇതുമൂലം വാദികള്‍ നിറഞ്ഞൊഴുകും. മണിക്കൂറില്‍ 28-65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും. ഇടിയോട് കൂടിയ മഴയും കാറ്റും മൂലം ദൂരക്കാഴ്ച കുറയും.

സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ദേശീയ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥ അറിയപ്പുകളും അപ്ഡേറ്റുകളും പരിശോധിക്കണമെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.