Fincat

സീരിയല്‍ നടി ഓടിച്ച കാര്‍ രണ്ട് വാഹനങ്ങളില്‍ ഇടിച്ച്‌ എംസി റോഡില്‍ അപകടം, ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്

അടൂർ: പത്തനംതിട്ട എംസി റോഡില്‍ മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാർ മറ്റു രണ്ടു വാഹനങ്ങളില്‍ ഇടിച്ച്‌ അപകടം.പത്തനംതിട്ട കുളനടയിലാണ് അപകടമുണ്ടായത്. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി രജിത (30) ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.

1 st paragraph

അപകടത്തെ തുടർന്ന് എം.സി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടായി. ഏറെ പണിപ്പെട്ടാണ് പൊലീസ് ഗതാഗതക്കുരുക്ക് അഴിച്ചത്. മദ്യലഹരിയില്‍ ആയിരുന്നുവെന്ന സംശയത്തില്‍ പൊലീസ് നടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയാക്കി. നടി മദ്യപിച്ചിരുന്നതായി കണ്ടെത്തിയതോടെ കോസെടുത്ത് ജാമ്യത്തില്‍ വിട്ടു.

നടി ഓടിച്ചിരുന്ന റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയില്‍ ഇടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലുമായി നടിയുടെ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ നടിയുടെ കാറിന്‍റെ മുൻ ഭാഗം ഭാഗീകമായി തകർന്നിട്ടുണ്ട്.

2nd paragraph