Main Banner

യുവതിക്ക് നേരെ ലൈംഗിക അതിക്രമം; കൊലപാതകശ്രമക്കേസ് പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇടയിക്കോട്‌ കോളനിക്ക് സമീപം താമസിച്ചുവരുന്ന യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെയാണ് കടക്കാവൂർ പൊലീസ് പിടികൂടിയത്.കീഴാറ്റിങ്ങല്‍ വില്ലേജില്‍ പെരുംകുളം കാട്ടുവിള വീട്ടില്‍ അച്ചു എന്ന് വിളിക്കുന്ന 24 വയസുള്ള ശരത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

1 st paragraph

പ്രതിയുടെ പേരില്‍ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള നിരവധി കേസുകള്‍ നിലവിലുണ്ട്. ഒളിവില്‍ പോയ പ്രതിയെ കടക്കാവൂർ എസ് എച്ച്‌ ഓ സജിൻ ലൂയിസ് എസ് ഐ മാരായ മനു, ശ്രീകുമാർ, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സുജില്‍, ഷജീർ, വിഷ്ണു, സാബു, എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.