രത്തൻ ടാറ്റ അന്തരിച്ചു

മുംബൈ: വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

 

1991-ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായ അദ്ദേഹം 2012 ഡിസംബറിലാണ് വിരമിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടാറ്റ ഗ്രൂപ്പ് വിസ്മയിപ്പിക്കുന്ന വളർച്ചയാണ് നേടിയത്.