Main Banner

ചിക്കൻ വാങ്ങാൻ തിരക്കോട് തിരക്ക്! പകലും രാത്രിയും ഒരുപോലെ ആളുകള്‍; പരിശോധനയില്‍ പിടിച്ചത് 200 കിലോ പുകയില ഉത്പന്നം

കൊല്ലം: കൊല്ലത്ത് കോഴിയിറച്ചി കച്ചവടത്തിന്റെ മറവില്‍ പുകയില ഉത്പന്നങ്ങളുടെ വില്‍പന. മുണ്ടക്കലിലെ വീട്ടില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 200 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.മുണ്ടക്കല്‍ സ്വദേശി രാജക്കെതിരെ എക്സൈസ് കേസെടുത്തു.

1 st paragraph

മുണ്ടക്കലിലെ രാജയുടെ വീട്ടില്‍ രാത്രിയും പകലും നിരവധിയാളുകള്‍ വന്നു പോയിരുന്നു. കോഴിയിറച്ചി വ്യാപാരിയായ രാജ കച്ചവടത്തിൻ്റെ മറവില്‍ പുകയില ഉത്പന്നങ്ങളുടെ വില്‍പന നടത്തുകയായിരുന്നു. കൊല്ലം എക്സൈസ് സംഘം വീടും പരിസരവും നിരീക്ഷണ വലയത്തിലാക്കി.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നും 200 കിലോ പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. 9 ചാക്കുകളിലായാണ് പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇവ തൂക്കാൻ ഉപയോഗിച്ചിരുന്ന ഇലക്‌ട്രോണിക് ത്രാസും പിടിച്ചെടുത്തു. പ്രതി രാജ നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് എക്സൈസ് അറിയിച്ചു.

2nd paragraph