ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും, സംസ്ഥാനത്ത് മഴ ശക്തം, 9 ജില്ലകളില്‍ മുന്നറിയിപ്പ്; നദികളില്‍ ജലമുയരുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളില്‍ നിലവില്‍ യെല്ലോ അലർട്ടാണ്. കാസർകോട്, കണ്ണൂർ. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലർട്ട്.കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് മലയോരമേഖലകളില്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
തെക്ക്, പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. മധ്യ കിഴക്കൻ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപത്തായി ശക്തികൂടിയ ന്യൂനമർദ്ദവും നിലനില്‍ക്കുന്നുണ്ട്. ഇത് തീവ്ര ന്യൂനമർദ്ദമായി മാറിയേക്കും. ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും വ്യാപകമഴയ്ക്ക് സാധ്യതയുണ്ട്.
വാമനപുരം നദിയിലും കരമന നദിയിലും മുന്നറിയിപ്പ്
ജലനിരപ്പ് ഉയർന്നതോടെ തിരുവനന്തപുരം വാമനപുരം നദിയിലും, കരമന നദിയിലും മുന്നറിയിപ്പ് നല്‍കി. ഇരു നദികളുടേയും കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
കോഴിക്കോട്ട് മഴ ശക്തം
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, മുക്കം, ബാലുശ്ശേരി, തിരുവമ്ബാടി, കോഴിക്കോട് നഗരം എന്നിവിടങ്ങളില്‍ രാത്രി തുടങ്ങിയ കനത്ത മഴ തുടരുകയാണ്.എന്നാല്‍ മഴക്കെടുതികള്‍ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.തീരമേഖലയില്‍ കടലേറ്റമുണ്ടെങ്കിലും നിലവില്‍ രൂക്ഷമല്ല. കഴിഞ്ഞ 12 മണിക്കൂറിനിെ 41 മി.മീറ്റർ മഴയാണ് കോഴിക്കോട് ഓട്ടോമാറ്റിക് വെതർ സ്റ്റേഷനില്‍ രേഖപ്പെടുത്തിയത്.