Main Banner

7 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്; മധ്യ വയസ്കന് 35 വര്‍ഷം കഠിന തടവും പിഴയും വിധിച്ച്‌ കോടതി

മലപ്പുറം: 7 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 50 കാരന് 35 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷയും വിധിച്ച്‌ കോടതി.മലപ്പുറം പൂക്കോട്ടുംപാടം തോട്ടുങ്ങല്‍ സ്വദേശി രാജനെയാണ് കോടതി ശിക്ഷിച്ചത്. 2023 ജനുവരിയിലാണ് കേസിന്നാസ്പദമായ സംഭവം. രണ്ട് തവണ കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു പ്രതി. കുട്ടി താമസിക്കുന്ന വീട്ടില്‍ വെച്ചും തട്ടിക്കൊണ്ടു പോയുമാണ് ബലാത്സംഗം ചെയ്തത്. കേസില്‍ അറസ്റ്റിലായ പ്രതിയ്ക്ക് ഒരു വർഷം നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്. നിലമ്ബൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 

1 st paragraph