ഇങ്ങനെയൊന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല, കാറില്‍നിന്ന് കിട്ടിയത് അപ്രതീക്ഷിത വസ്തു, വില ലക്ഷങ്ങള്‍, 2 പേര്‍ പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആനപ്പല്ല് പിടികൂടി. സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിലായി.ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. തിരുവല്ലയില്‍ താമസിക്കുന്ന തെന്മല സ്വദേശി രാജൻ കുഞ്ഞ്, തിരുവനന്തപുരം പോത്തൻകോട് മനോജ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി ചെങ്ങന്നൂർ സ്വദേശി രാഹുല്‍ ആണ് ഓടി രക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ച കാറില്‍ നിന്നു ലക്ഷങ്ങള്‍ വിലമതിക്കുന്ന ആനപ്പല്ലാണ് കണ്ടെടുത്തത്. പത്തനംതിട്ട കരികുളം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഇന്റലിജൻസ് വിഭാഗവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.