പത്തനംതിട്ട : സ്വകാര്യ ബസ് ജീവനക്കാർ ശബരിമല തീർത്ഥാടകരെ മർദ്ദിച്ചതായി പരാതി. തിരുവനന്തപുരം സ്വദേശിയായ ഒരു തീർത്ഥാടകന്റെ കൈക്ക് മുറിവേറ്റു.പത്തനംതിട്ട വടശ്ശേരിക്കരയിലാണ് സംഭവമുണ്ടായത്. ബസിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിലേക്ക് എത്തിയതെന്നാണ് വിവരം. ബസ് ജീവനക്കാർക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് തിരുവനന്തപുരം സ്വദേശികളായ തീർത്ഥാടകർ അറിയിച്ചു.