അനന്താവൂർ കുത്ത് കല്ല് പറമ്പ് നഗറിൽ സാമൂഹിക പഠനം കേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം എം എൽ എ ക്കും മന്ത്രിക്കും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിവേദനം നൽകി
തിരുന്നാവായ : സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പട്ടിക ജാതി വിഭാഗക്കാർ താമസിക്കുന്ന അനന്താവൂർ കുത്ത് കല്ല് പറമ്പ് നഗറിൽ സാമൂഹിക
പഠന കേന്ദ്രം ആരംഭിക്കണമെന്നാവശ്യം ശക്തമാകുന്നു. ഇതു സംബന്ധിച്ച്
തിരൂർ ബ്ലോക്ക് പഞ്ചായത്ത് തിരുന്നാവായ ഗ്രാമ പഞ്ചായത്തിൽ ഉൾകൊള്ളുന്ന
കൈത്തക്ക ഡിവിഷനിലെ മെമ്പർ
ടി.വി. റംഷിദ ടീച്ചർ കുറുക്കോളി മൊ യ്തീൻ എം എൽ എക്കും പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ .കേളുവിനും നിവേദനം നൽകി.
ആനന്താവൂർ പ്രദേശത്തെ പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട അഞ്ഞൂറോളം കുടുംബംങ്ങൾ താമസിക്കുന്ന പ്രദേശമായ കുത്ത് കല്ല് പറമ്പ്
നഗറിലുള്ളവർക്ക് വിദ്യഭ്യാസ തൊഴിൽ ശാക്തീണത്തിനുതകുന്ന പരിശീലന പദ്ധതികളാണ് ആരംഭിക്കേണ്ടതെന്നാണ് മന്ത്രിയോട് ആവശ്യപ്പെട്ടത്. നൈപുണി വികസന
കേന്ദ്രം, ഐ ടി അധിഷ്ഠിക പരിശീലന
കേന്ദ്രം, മത്സര പരീക്ഷക്ക് തയ്യാെറെടുക്കുന്നവർക്കുള്ള പഠന പരിശീല കേന്ദ്രം, സാമൂഹിക വികസനത്തിനുതകുന്ന പദ്ധതികൾ, മൾട്ടി പർപ്പസ്
ക്ലോപ്ലക്സ് എന്നിവയാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. നഗർ നിവാസികളുടെ സമ്പൂർണ്ണ പുരോഗതി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയിൽ നവീകരണ പ്രവർത്തികളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പദ്ധതികൾ
ഹൈബ്രിഡ് രീതിയിൽ തുടങ്ങുന്നതിനുള്ള നടപടികൾ അനുഭാവ പൂർവ്വം സ്വീകരിക്കാമെന്ന് എം എൽ യും മന്ത്രിയും പറഞ്ഞു.