Fincat

ഭര്‍ത്താവിന്‍റെ ആദ്യ ഭാര്യയെ 50ലേറെ വട്ടം കുത്തി രണ്ടാം ഭാര്യ; ദേഷ്യം തീരാതെ വീണ്ടും ചവിട്ടി, യുവതി അറസ്റ്റില്‍

ഭോപ്പാല്‍: വഴക്കിനെ തുടർന്ന് ഭർത്താവിന്‍റെ ആദ്യ ഭാര്യയെ കത്തികൊണ്ട് 50ഓളം തവണ കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച്‌ യുവതി.മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രതിയായ മാൻസി ജയയെ ആവർത്തിച്ച്‌ കുത്തുന്നതായി വീഡിയോയില്‍ കാണാം. ഇരുപത്തിരണ്ടുകാരിയായ മാൻസിയും ഇരുപത്തിയാറുകാരിയായ ജയയും രാംബാബു വെര്‍മയെന്നയാളുടെ ഭാര്യമാരാണ്.

1 st paragraph

ഒക്‌ടോബർ 31ന് ദീപാവലി ദിനത്തില്‍ മാൻസിയും ജയയും തമ്മില്‍ ഒരു പ്രശ്‌നത്തെച്ചൊല്ലി തർക്കമുണ്ടായി. അത് വഴക്കിലും കത്തിക്കുത്തിലേക്കും എത്തുകയായിരുന്നു. മാൻസി ജയയെ കത്തികൊണ്ട് 50-ലധികം തവണ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം രക്തത്തില്‍ കുളിച്ചുകിടക്കുന്ന ജയയുടെ സമീപത്ത് മാൻസി നില്‍ക്കുന്നത് വീഡിയോയിലുണ്ട്.

മാൻസി ജയയുടെ മുഖത്ത് ചവിട്ടുന്നതും കാണാം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയയുടെ നില അതീവ ഗുരുതരമാണ്. സംഭവത്തെക്കുറിച്ച്‌ വിവരം ലഭിച്ചതോടെ പൊലീസ് സംഘം സ്ഥലത്തെത്തി മാൻസിയെ അറസ്റ്റ് ചെയ്തു. 2019 ലാണ് ജയയും രാംബാബു വെർമ്മയെ തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ജയയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ 2021ല്‍ രാംബാബു മാൻസിയെ വിവാഹം കഴിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2nd paragraph