Fincat

ഒന്നുമറിയാത്ത പോലെ പിന്നില്‍ നിന്നു, ഇടത് കൈ കൊണ്ട് വിദഗ്ധ നീക്കം; കുഞ്ഞിന്‍റെ മാല കവര്‍ന്ന യുവതി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂർ തളിപ്പറമ്ബില്‍ അമ്മയ്ക്കൊപ്പം നില്‍ക്കുകയായിരുന്ന ഒരു വയസുള്ള കുഞ്ഞിന്‍റെ മാല മോഷ്ടിച്ച സംഘത്തിലെ യുവതി പിടിയില്‍.മധുര സ്വദേശി സംഗീതയാണ് അറസ്റ്റിലായത്. പട്ടാപ്പകല്‍ അതിവിദഗ്ധമായി കുഞ്ഞിന്‍റെ മാല കവർന്ന കേസിലാണ് ഒടുവില്‍ പ്രതി പിടിയിലായത്. സ്ഥിരം മോഷ്ടാക്കളുടെ പട്ടികയിലുള്ളയാളാണ് മധുര സ്വദേശിയായ സംഗീത.

കൂട്ടാളി ഗീതയെ പിടികിട്ടാനുണ്ട്. ഒക്ടോബർ 24ന് ഉച്ചയ്ക്കായിരുന്നു സംഭവം. തളിപ്പറമ്ബ് സഹകരണ ആശുപത്രിയുടെ മുൻവശത്തെ മരുന്നുകടയില്‍ നില്‍ക്കുകയായിരുന്നു സെയ്ദ് നഗർ സ്വദേശിയായ യുവതി. ചുമലില്‍ ഒരു വയസുള്ള കുഞ്ഞുമുണ്ടായിരുന്നു. റോഡ് മുറിച്ചുകടന്ന് എത്തിയ രണ്ട് സ്ത്രീകള്‍ ഇവർക്ക് സമീപമെത്തി മാല കവരുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.