Fincat

ബൈക്കപകടം: 2 യുവാക്കള്‍ മരിച്ചു; കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻ്റിന് പരുക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടത്തായി നടന്ന വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. എറണാകുളം ജില്ലയില്‍ പള്ളിക്കരയിലും മലപ്പുറത്ത് എടപ്പാളിലുമാണ് അപകടം നടന്നത്.എറണാകുളം തിരുവാണിയൂർ സ്വദേശി റോജർ പോള്‍, മലപ്പുറം ആലൂർ സ്വദേശി ഷിനു എന്നിവരാണ് മരിച്ചത്.

1 st paragraph

എറണാകുളത്ത് ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മരിച്ച തിരുവാണിയൂർ സ്വദേശി കിളിത്താറ്റില്‍ റോജർ പോള്‍ ബൈക്കിലായിരുന്നു യാത്ര ചെയ്തത്. അപകടത്തില്‍ കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻ്റിനും പരുക്കേറ്റു.

മലപ്പുറം എടപ്പാളില്‍ കെഎസ്‌ആർടിസി ബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ ആലൂർ സ്വദേശി ഷിനു (22) മരിക്കുകയും കൂടെയുണ്ടായിരുന്ന സുഹൃത്ത് കൈലാസിന് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 12.45 നായിരുന്നു അപകടം.

2nd paragraph