ഡെപ്യൂട്ടി തഹസിൽദാറിൽ നിന്നും ബ്ലാക്ക്മെയിൽ ചെയ്ത് ലക്ഷങ്ങൾ തട്ടിയ മൂന്ന് പേർഅറസ്റ്റിലായി

തിരൂർ: ഡെപ്യട്ടി തഹസിൽദാർ പിബി ചാലിബിനെ കാണാതായസംഭവത്തിൽ മൂന്ന് പേർഅറസ്റ്റിലായി. രണ്ടത്താണി സ്വദേശികളായ ഷഫീഖ്(35),ഫൈസൽ (43) വെട്ടിച്ചിറ സ്വദേശി അജ്മൽ (37) എന്നിവരാണ് അറസ്റ്റിലായത്.

 

പ്രതികൾ പോക്സോ കേസിൽപ്പെടുത്തി കുടുംബംനശിപ്പിക്കുമെന്ന്ഭീഷണിപ്പെടുത്തിയിരുന്നുവെന്നചാലിബിന്റെമൊഴിയെത്തുടർന്നാണ് തിരൂർ പൊലീസ് ഇവരെ അറസ്റ്റ്ചെയ്തത്. പലതവണയായി പ്രതികൾ പത്തുലക്ഷത്തിമുപ്പതിനായിരം രൂപയോളം വാങ്ങിയിരുന്നു.അതിന് ശേഷവും പ്രതികൾ പണം ആവശ്യപ്പെട്ട്ബന്ധപ്പെടുമായിരുന്നുവെന്നും ചാലിബ് പൊലീസിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.

ബുധനാഴ്ച വൈകീട്ടാണ് മലപ്പുറത്ത്‌ നിന്ന് പിബി ചാലിബിനെ കാണാതാവുന്നത്.

ഭാര്യയോട് വീട്ടിലെത്താൻ വൈകുമെന്ന് അറിയിക്കുകയും പിന്നീട് വാട്സ്ആപ്പിൽ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ്ഉണ്ടെന്നും കൂടെ പൊലീസ്,എക്സൈസ് ടീം ഉണ്ടെന്നും ഇയാൾ ഭാര്യയെ അറിയിച്ചിരുന്നു.

എന്നാൽ രാത്രിയേറെവൈകിയിട്ടും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നല്കുകയായിരുന്നു.തുടർന്ന്

തിരൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ചാലിബ് ഭാര്യയെ ഫോണിൽ ബന്ധപ്പെടുന്നത്. തനിച്ചാണ്ഉള്ളതെന്നും, കൂടെ ആരുംഇല്ലെന്നും ചാലിബ് സൂചിപ്പിച്ചതായി വീട്ടുകാർ പറഞ്ഞു.താൻസുരക്ഷിതനാണെന്നും ഉടൻ തിരിച്ച് വരും എന്ന് ചാലിബ്ഭാര്യയോട്പറഞ്ഞു.കാണാതായതിന് ശേഷം മൊബൈൽ ടവർ ലൊക്കേഷൻ ആദ്യം കോഴിക്കോട്ടും, പിന്നീട്ഉഡുപ്പിയിലും ഒടുവിൽമംഗളൂരുവിലും ആണ്

കാണിച്ചിരുന്നത്. തുടർന്ന് കഴിഞ്ഞദിവസം രാത്രി പന്ത്രണ്ട്മണിയോടെയാണ് ചാലിബ് വീട്ടിൽ തിരിച്ചെത്തിയത്.