തിരുവനന്തപുരം: ഹോണടിച്ചത് ഇഷ്ടപ്പെടാതിരുന്നതിന് പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച ഗുണ്ടകള്‍ പിടിയില്‍. പെരുമാതുറ സ്വദേശി ഷാനിഫർ (32), പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാള്‍ഡ് (28) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.സിറ്റി സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷമീറിനെയാണ് മർദിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് ഷമീർ പുതുക്കുറിച്ചിയിലുള്ള വീട്ടിലേക്ക് പോകുമ്ബോഴാണ് സംഭവം നടന്നത്. ഷമീറിന്‍റെ വാഹനത്തിന്‍റെ ഹോണ്‍ അടിച്ചത് മുന്നിലൂടെ ബൈക്കില്‍ പോവുകയായിരുന്ന പ്രതികള്‍ ചോദ്യംചെയ്തതിനു ശേഷമാണ് മർദനം തുടങ്ങിയത്.
‘ഞങ്ങള്‍ ഈ പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടകള്‍ ആണ്, ഞങ്ങളുടെ പിന്നില്‍ വന്നു ഹോണ്‍ അടിക്കാൻ നീ ആരെടാ’ എന്ന് ചോദിച്ചു കൊണ്ടായിരുന്നു മർദ്ദനം. പ്രതികള്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ഷമീറിനെ കുത്താൻ ശ്രമിക്കുകയും മുഖത്ത് ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തെന്നാണ് കേസ്.
കഠിനംകുളം സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍പെട്ട ഷാനിഫർ പതിനെട്ടോളം കേസുകളിലെ പ്രതിയാണ്. വധശ്രമം ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തിയാണ് പ്രതികളെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.