കണ്ണൂർ: പയ്യന്നൂർ പെരുമ്ബയിലെ പെട്രോള്‍ പമ്ബില്‍ ബസ് ജീവനക്കാർ തമ്മില്‍ കൂട്ടത്തല്ല്. സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിലാണ് തർക്കം ഉണ്ടായത്.രണ്ടു ബസ്സുകളും ഏകദേശം ഒരേ സമയത്താണ് കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് ട്രിപ്പ് എടുക്കുന്നത്. ഇതേ ചൊല്ലി തളിപ്പറമ്ബില് ഉണ്ടായ വാക് തർക്കത്തിന് തുടർച്ചയായിരുന്നു പെട്രോള്‍ പമ്ബിലെ കൂട്ടത്തല്ല്. സംഭവത്തില്‍ പയ്യന്നൂർ പൊലീസ് കേസെടുത്തു.