ഉയര്‍ന്ന പരീക്ഷ ഫീസ് ; നാളെ കെ.എസ്.യു പഠിപ്പുമുടക്കും

തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റിയില്‍ നാല് വർഷ ബിരുദ കോഴ്സുകള്‍ക്ക് ഉയർന്ന പരീക്ഷ ഫീസ് ഏർപ്പെടുത്തിയതിനെതിരെ കെ.എസ്.യു പ്രതിഷേധം സംഘടിപ്പിക്കും.

ഇതേ തുടർന്ന് കേരള, കാലിക്കറ്റ് സർവ്വകലാശാലകള്‍ക്ക് കീഴിലെ എല്ലാ ക്യാമ്ബസുകളിലും നാളെ കെ.എസ്.യു പഠിപ്പ് മുടക്കും.

സർക്കാരിന്റെ ഇടപെടലില്‍ യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്നും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഈ മാസം 23ന് നടക്കുന്ന കേരള യൂണിവേഴ്സിറ്റി പരീക്ഷകള്‍ തടയുമെന്ന് കെഎസ്‌യു.സർക്കാരിന്റെ അറിവോടെയാണ് യൂണിവേഴ്സിറ്റിയില്‍ കൊള്ള നടക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കൂട്ടുനില്‍ക്കുന്നുവെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ പറഞ്ഞു . ഒരു മുന്നൊരുക്കങ്ങളുമില്ലാതെ ആരംഭിച്ച ഡിഗ്രി കോഴ്സുകള്‍ വിദ്യാർത്ഥികളില്‍ വലിയ ആശയ കുഴപ്പം ഉണ്ടാക്കിയെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.