പാലക്കാട്: പിതാവിനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റില്‍ ചാടി മരിച്ചു. കൂറ്റനാട് സ്വദേശികളായ സുരേഷ്, വിദ്യ ദമ്ബതികളുടെ മകൻ ആഘോഷ് ആണ് മരിച്ചത്.പാലക്കാട് ആനക്കര സ്പെഷ്യല്‍ എജ്യൂക്കേഷൻ സെൻറിലായിരുന്നു സംഭവം. പിതാവ് സുരേഷിനൊപ്പം ഹൈപ്പർ ആക്റ്റീവ് കുട്ടികള്‍ക്കുള്ള തെറാപ്പി പരിശീലനത്തിനെത്തിയതായിരുന്നു കുട്ടി. കുഞ്ഞിനെ രക്ഷിക്കാൻ പിതാവും കൂടെ കിണറ്റില്‍ ചാടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.