ഹാര്‍ബറില്‍ നിന്ന് മത്സ്യത്തൊഴിലാളികളുടെ വലകള്‍ മോഷ്ടിച്ച് വിറ്റ യുവാവ് പിടിയിലായി
മലപ്പുറം: പൊന്നാനിയിലെ മത്സ്യത്തൊഴിലാളികളുടെ വലകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ പ്രതിയെ പോലീസ് പിടികൂടി.പൊന്നാനി കോടതിപടി കുട്ടൂസാക്കാനകത്ത് സഫീല്‍ (24) ആണ് അറസ്റ്റിലായത്. പൊന്നാനി ഹാർബർ, കോടതിപടി ഭാഗങ്ങളില്‍നിന്ന് മത്സ്യബന്ധന ഉപകരണങ്ങള്‍ രാത്രികാലങ്ങളില്‍ മോഷ്ടിച്ച് വില്പന നടത്തിയ യുവാവിനെയാണ് പൊന്നാനി പൊലീസ് പിടികൂടിയത്.
കോടതിപടിയിലെ തവനൂർ സ്വദേശി ഷംനാദിന്റെ കടയില്‍നിന്ന് പല തവണകളായി ഏകദേശം 40,000 രൂപ വിലവരുന്ന 15 കെട്ടോളം വലകളാണ് സഫീല്‍ മോഷ്ടിച്ച് വിറ്റത്. ഹാർബർ കേന്ദ്രീകരിച്ച് ചില്ലറ മോഷണങ്ങള്‍ നടത്തിയതായി പ്രതിയെ ചോദ്യം ചെയ്തതില്‍നിന്ന് പൊലീസിന് വിവരം ലഭിച്ചു. പൊന്നാനി പൊലീസ് ഇൻസ്പെക്ടർ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ ആർ.യു. അരുണ്‍, എ.എസ്.ഐ. മധുസൂദനൻ, സീനിയർ സിവില്‍ പൊലീസ് ഓഫിസർമാരായ നാസർ, എസ്. പ്രശാന്ത് കുമാർ, ഗഫൂർ, സി.പി.ഒമാരായ പ്രഭാത്, സബിത പി. ഔസേപ്പ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു