നാടിനെയാകെ ഭയത്തിലാക്കി അര്‍ദ്ധരാത്രിയിറങ്ങുന്ന ബ്ലാക്ക് മാൻ, മോഷണം മാത്രമല്ല, വീടുകള്‍ക്ക് നേരെ കല്ലേറും,അറസ്റ്റ്

പത്തനംതിട്ട : പന്തളത്ത് ബ്ലാക്ക് മാൻ ഭീതി പരത്തി മോഷണം നടത്തി വന്ന സംഘത്തെ പൊലീസ് പിടികൂടി. നിരവധി മോഷണ കേസുകളില്‍ പ്രതിയായ കുരമ്ബാല സ്വദേശി അഭിജിത്തും പ്രായപൂർത്തിയാകാത്ത രണ്ടു പേരുമാണ് പിടിയിലായത്.അർദ്ധരാത്രി ബ്ലാക്ക് മാൻ രൂപത്തിലായിരുന്നു മോഷണപരമ്ബര. ബൈക്കില്‍ കറങ്ങി നടന്ന് മോഷണം മാത്രമല്ല വീടുകള്‍ക്ക് നേരെ കല്ലേറും മറ്റ് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും സംഘം നടത്തിയിരുന്നു.

നാട്ടുകാരെ ഭീതിയിലാഴ്ത്തിയ സംഘത്തെ ഏറെ പണിപ്പെട്ടാണ് പൊലീസ് പിടികൂടിയത്. മുഖ്യപ്രതി കുരമ്ബാല സ്വദേശി അഭിജിത്ത് നിരവധി മോഷണകേസുകളില്‍ പ്രതിയാണ്. അടുത്തിടെയാണ് ജയില്‍ മോചിതനായത്. ഇയാള്‍ക്കൊപ്പം പിടിയിലായ മറ്റ് രണ്ട് പേർക്ക് 16 വയസ്സ് മാത്രമാണ് പ്രായം. എറണാകുളത്തെ കടകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും മോഷ്ടിച്ച കേസിലും ഇരുവരും പ്രതികളാണ്.