ബിജെപിക്ക് കുറഞ്ഞത് 7000 വോട്ട്: കനത്ത തിരിച്ചടി താമരക്കോട്ടയായ നഗരസഭയില്‍

പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. 2021 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ഇത്തവണ ഏഴായിരം വോട്ട് കുറഞ്ഞു.യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവച്ച ഇവിടെ ഇടത് സ്ഥാനാർത്ഥിയും വോട്ടുയർത്തി. എന്നാല്‍ ബിജെപിക്ക് വലിയ ക്ഷീണമാണ് സംഭവിച്ചിരിക്കുന്നത്.

2021 ല്‍ നഗരസഭയിലെ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 34143 വോട്ട് നേടായിരുന്നു. 2024 ലോക്സഭയില്‍ 29355 വോട്ടും കിട്ടിയിരുന്നു. എന്നാല്‍ ഇക്കുറി 27077 വോട്ട് മാത്രമാണ് നേടാനായത്. 7066 വോട്ട് 2021 നെ അപേക്ഷിച്ച്‌ കുറഞ്ഞു.

മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. പാലക്കാട് പിരായിരി പഞ്ചായത്തില്‍ വോട്ടെണ്ണിയപ്പോള്‍ ലീഡ് കുത്തനെ ഉയർത്തിയിരിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. 5063 വോട്ടിൻ്റെ ലീഡാണ് എട്ടാം റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളത്. എട്ടാം റൗണ്ട് പിന്നിടുമ്ബോള്‍ ബിജെപി സ്ഥാനാർത്ഥിക്ക് 28623, എല്‍ഡിഎഫിന് 18172, യുഡിഎഫിന് 28398 വോട്ടുമാണ് ഉള്ളത്.