Main Banner

വാഹന പരിശോധനക്കിടെ കടന്നുകളയാൻ 45കാരന്‍റെ ശ്രമം, കാറില്‍ നിന്ന് പിടികൂടിയത് 9.8 കിലോ കഞ്ചാവ്

കണ്ണൂർ: കണ്ണൂരില്‍ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി കാറില്‍ കടന്നുകളയാൻ ശ്രമിച്ചയാളെ എക്സൈസ് പിടികൂടി. തലശ്ശേരി ശിവപുരം സ്വദേശി നസീർ പി വി (45 വയസ്) യാണ് 9.773 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.കൂട്ടുപുഴ – ഇരിട്ടി ദേശീയ പാതയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പിടിയിലായത്.

1 st paragraph

കണ്ണൂർ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്‍റ് ആന്‍റി നർക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ ഷാബു സി യും സംഘവും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ അബ്ദുല്‍ നാസർ ആർ പി, അനില്‍ കുമാർ പി കെ, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) ഖാലിദ് ടി, സിവില്‍ എക്സൈസ് ഓഫീസർമാരായ റിനീഷ് ഓർക്കട്ടെരി, ഷാൻ ടി കെ, അജ്മല്‍ കെ എം, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത്ത്‌ എന്നിവരും സംഘത്തിലുണ്ടായിരുന്നു.