Main Banner

നിരവധി തവണ ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല; റൂമിലെത്തി പരിശോധിച്ചപ്പോള്‍ പ്രവാസി മരിച്ച നിലയില്‍

റിയാദ്: തമിഴ്നാട്ടുകാരൻ സൗദി കിഴക്കൻ പ്രവിശ്യയില്‍ മരിച്ചു. കോയമ്ബത്തൂർ സ്വദേശി സുരേന്ദ്രൻ പളനിസ്വാമി (63) ആണ് ജുബൈലില്‍ മരിച്ചത്.പളനിസ്വാമിയുടെയും നഞ്ചമ്മാളിന്‍റെയും മകനാണ്. അടുത്ത സുഹൃത്തായ തിരുവനന്തപുരം സ്വദേശി കരുണൻ സുരേന്ദ്രനെ നിരവധി തവണ ഫോണില്‍ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്ന് റൂമിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.

1 st paragraph

ഉടൻ പൊലീസിനെ വിവരം അറിയിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഹൃദയാഘാതമായിരുന്നു മരണ കാരണം. മരിച്ച സുരേന്ദ്രൻ ജുബൈലിലെ ഒരു കമ്ബനിയില്‍ ഡ്രൈവറായിരുന്നു. അതേ കമ്ബനിയില്‍ ഇലക്‌ട്രീഷ്യൻ ആണ് കരുണൻ. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രവാസി വെല്‍ഫെയർ ജനസേവന വിഭാഗം കണ്‍വീനർ സലിം ആലപ്പുഴ അറിയിച്ചു. രാധയാണ്: ഭാര്യ. മകള്‍: ഗോകില.