Main Banner

ആകാശപാത നിര്‍മ്മാണ സെറ്റില്‍നിന്ന് ഡൈനാമിക്ക് ട്രസ്സിംഗ് പ്ലേറ്റ് മോഷണം, 3 പേര്‍ പിടിയില്‍, കവര്‍ന്നത് 9 പ്ലേറ്റുകള്‍

അരൂർ: ആകാശപാത നിർമാണ സ്ഥലത്തു നിന്ന് ഡൈനാമിക്ക് ട്രസ്സിംഗ് പ്ലേറ്റ് മോഷ്ടക്കളായ മൂന്ന് പേർ അരൂർ പൊലീസിന്റെ പിടിയില്‍.പള്ളൂരുത്തി വെളി കിഴക്കേ തൊമ്മശ്ശേരില്‍ സുലൈമാൻ (50), പനങ്ങാട് പുളിയം പള്ളിയില്‍ നിയാസ് (38), കളമശ്ശേരി അഭിഭവനത്തില്‍ അജിത്ത് (46) എന്നിവരാണ് അരൂർ പൊലീസിന്റെ പിടിയിലായത്. പാലത്തിന്റെ ബലത്തിന് വേണ്ടി സ്പാനുകളുടെ അടിയില്‍ വെയ്ക്കുന്ന ട്രസ്സിംഗ് പ്ലേറ്റ് ആണ് മോഷ്ടിച്ചത്.

1 st paragraph

എരമല്ലൂർ സാനിയ തീയറ്ററിന് സമീപത്തു നിന്നും കാസ്റ്റ് അയണില്‍ നിർമ്മിച്ച ഒൻപത് എണ്ണമാണ് സംഘം മോഷ്ടിച്ചത്. സാധനങ്ങള്‍ ഒളിപ്പിച്ചുവെച്ച ശേഷം റോഡരികില്‍ നില്‍ക്കുകയായിരുന്നു ഇവർ. പൊലീസിന്റെ പതിവ് പെട്രോളിംഗിനിടെ രാത്രി പത്ത് മണിയോടെ സംശയം തോന്നിപ്പിക്കുന്ന വിധം അരൂർ പാലത്തിന് സമീപം നില്‍ക്കുന്ന ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മോഷണം മനസ്സിലാക്കിയത്. പതിനായിരം രൂപ വീതം വരുന്ന 9 ഡൈനാമിക്ക് ഡസ്റ്റിഗ് പ്ലേറ്റുകളാണ് കവർന്നത്. പ്രതികളെ ചേർത്തല കോടതിയില്‍ ഹാജരാക്കി.

മറ്റൊരു സംഭവത്തില്‍ അരൂർ തുറവൂർ എലിവേറ്റഡ് ഹൈവേ നിർമാണ മേഖലയില്‍ വച്ച്‌ കാറിന് മുകളില്‍ കോണ്‍ക്രീറ്റ് പാളി വീണ് അപകടമുണ്ടായത് കഴിഞ്ഞ ദിവസമാണ്. ചാരുംമൂട് സ്വദേശി നിതിൻകുമാർ സഞ്ചരിച്ച കാറിനു മുകളിലേക്കാണ് കോണ്‍ക്രീറ്റ് പാളി വീണത്. കാറില്‍ മറ്റ് യാത്രക്കാർ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവായി. അപകടത്തില്‍ കാറിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നു.

2nd paragraph