Fincat

കൊടുംവളവ് തിരിയുന്നതിനിടെ ഡോറും തുറന്ന് സ്ത്രീ പുറത്തേക്ക്; ദാരുണാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഇടുക്കി:ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് അർ ടി സി ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചു വണ് സ്ത്രീ മരിച്ച ദാരുണാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.അപകടത്തില്‍ ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണ്ണമയാണ് മരിച്ചത്. സ്ത്രീ ബസില്‍ കയറിയതിന് പിന്നാലെ കെഎസ്‌ആര്‍ടിസി ബസ് കൊടുംവളവ് തിരിയുന്നതും ഈ സമയം ഡോര്‍ തുറന്ന് സ്ത്രീ റോഡിലേക്ക് തലയിടിച്ച്‌ വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഉടൻ തന്നെ ബസ് സൈഡിലേക്ക് നിര്‍ത്തുന്നുമുണ്ട്. സംഭവം നടന്ന ഉടനെ തന്നെ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സമീപത്തെ കടയിലെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.

1 st paragraph

ഇന്ന് രാവിലെ ഒമ്ബത് മണിയോടെയാണ് അപകടമുണ്ടായത്. കോട്ടയത്തു നിന്നും കട്ടപ്പനയിലേക്ക് വന്ന ബസില്‍ സഞ്ചരിക്കുകയായിരുന്നു സ്വർണ്ണമ്മ. ഏലപ്പാറ ഏറമ്ബടത്തെ കൊടുംവളവില്‍ ബസ് തിരിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് സ്വർണ്ണമ്മ ബസിന്‍റെ ഡോറിലേക്ക് വീഴുകയായിരുന്നു. ഡോർ തുറന്നു പോയതിനാല്‍ റോഡില്‍ തലയടിച്ചു വീണ സ്വർണ്ണമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഗുരുതര പരിക്കായതിനാല്‍ അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. അപകടത്തില്‍ ഉപ്പുതറ പൊലീസ് കേസെടുത്തു. അപകടത്തെക്കുറിച്ച്‌ കെഎസ്‌ആര്‍ടിസിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.