രഹസ്യവിവരം കിട്ടി പൊലീസെത്തി, യുവാക്കളുടെ റൂമില്‍ പരിശോധന നടത്തി, പിടിച്ചെടുത്തത് എംഡിഎംഎയും കഞ്ചാവും

മലപ്പുറം: മലപ്പുറം വാഴക്കാട് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റില്‍. വയനാട് നൂല്‍പ്പുഴ സ്വദേശി ഷൊഹൈല്‍ റസാഖ് , മലപ്പുറം എടവണ്ണപാറ സ്വദേശി ആദർശ് എന്നിവരാണ് അറസ്റ്റിലായത്.എടവണ്ണപ്പാറയില്‍ ഇവർ താമസിക്കുന്ന റൂമില്‍ നിന്നാണ് ഒന്നര ഗ്രാം എംഡി.എംഎയും ഒന്നരഗ്രാം കഞ്ചാവും പിടികൂടിയത്.

ആദർശ് നിലവില്‍ പോക്സോ കേസിലും പ്രതിയാണ്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു പ്രതികള്‍ പിടിയിലായത്.